സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി


കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽ നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Previous Post Next Post