ബാങ്ക് ജീവനക്കാര്‍ മറ്റന്നാൾ പണിമുടക്കുന്നതിനാല്‍ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും ബാങ്ക് ഇടപാടുകൾ നാളെത്തന്നെ നടത്തുക വിശദമായി അറിയാം

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് സമരം പ്രഖാപിച്ചിരിക്കുന്നത്. ബാങ്ക് ജോലികള്‍ പുറംകരാര്‍ നല്‍കുന്നതിനെതിരെയാണ് സമരം.

സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല. എന്നാല്‍ ദേശിയ തലത്തിലുള്ള പണിമുടക്കായതിനാല്‍ ഏതെങ്കിലും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് പിന്തുണ നല്‍കാതെ പ്രവര്‍ത്തിച്ചാലും പണ നിക്ഷേപം, പിന്‍ വലിക്കല്‍, ചെക്ക് പിന്‍വലിക്കല്‍ എന്നിവയ്ക്ക് തടസം നേരിടും.
Previous Post Next Post