വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ വീട്ടമ്മക്ക് ദാരുണാന്ത്യം



വീട്ടുമുറ്റത്തെ ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. മുപ്പിനി തേവരോട്ട് ബാബുവിന്റെ ഭാര്യ അന്നമ്മ ബാബുവാണ് (ഫേബ -42) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ചെടിച്ചട്ടികള്‍ വൃത്തിയാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കുഴഞ്ഞുവീണ ഫേബയെ ഉടന്‍ തന്നെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മക്കള്‍: ടോണി, ടീന (വിദ്യാര്‍ഥികള്‍). സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Previous Post Next Post