തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി. ചാല തമിഴ് സ്‌കൂളിലാണ് സംഭവം. മൊബൈലുകളും ബാഗും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് പൊട്ടിത്തെറിയുണ്ടാത്. പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു. രാവിലെയായിരുന്നു സംഭവം. ക്ലോക്ക് റൂമിൽ സൂക്ഷിച്ചിരുന്ന ഏതെങ്കിലും മൊബൈൽ പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ പൊട്ടിത്തെറി
ജോവാൻ മധുമല
0
Tags
Top Stories