കുവൈത്തിൽ നവജാതശിശുക്കളിൽ അപൂർവ്വ രക്ത ഗ്രൂപ്പ് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം


കുവൈറ്റ് സിറ്റി; കുവൈത്തിൽ പുതുതായി ജനിച്ച ചില ശിശുക്കളുടെ ശരീരത്തിൽ അപൂർവ്വ രക്ത ഗ്രൂപ്പ് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു blood group. ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന ഇആർ എന്ന അപൂർവ്വരക്ത ഗ്രൂപ്പാണ് കണ്ടെത്തിയത്. രക്ത ഗ്രൂപ്പുകൾ പൊരുത്തപ്പെടാത്ത ചില സവിശേഷ കേസുകൾ വ്യക്തമാക്കുന്നതിനും ചികിത്സിക്കുന്നതിനും ഈ കണ്ടെത്തൽ സഹായകമാകുമെന്നാണ് വൈ​ദ്യശാസ്ത്ര ലോകം കരുതുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും ഈ കണ്ടെത്തൽ സഹായകമാകും. പരമ്പരാഗതമായി നാലു ബ്രഡ് ഗ്രൂപ്പുകളെയാണ് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നത്. 2018 മുതൽ അപൂർവ്വ രക്ത​ഗ്രൂപ്പുള്ള രോഗിയുടെ സാമ്പിളുകളുമായി ചോർത്തുവച്ച് ഗർഭിണിയായ രോഗിയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. ചില രോഗികൾക്ക് അപൂർവ്വ രക്തഗ്രൂപ്പിലേക്കുള്ള ആന്റിബോഡികൾ ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള ഗർഭിണിക്ക് അടുത്ത ബന്ധുക്കളിൽ നിന്ന് രക്തം നൽകുകയാണ് ചെയ്തത്. കുവൈറ്റിലെ രക്തദാതാക്കളുടെ ദേശീയ ആർക്കൈവ് 500,000-ത്തിലധികം രക്ത ദാതാക്കളുടെ പേരുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അപൂർവ രക്തഗ്രൂപ്പിലുള്ള 370 ദാതാക്കളും ഉൾപ്പെടുന്നുണ്ട്.

Previous Post Next Post