ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജി… മറുപടി നൽകാൻ വീണ്ടും സമയം ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


        

തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ഹർജിയിൽ മറുപടി നൽകാൻ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ. മാർച്ച് 10ന് കേസ് വീണ്ടും പരിഗണിക്കും. ഇന്ന് മറുപടി നൽകാൻ കോടതി മുമ്പ് നിർദേശിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് രാഹുൽ കോടതിയോട് സമയം ചോദിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

ബെംഗളുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാം പീഡനക്കേസില്‍ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച് രാഹുല്‍ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നത് അടക്കം കര്‍ശന ഉപാധിയോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

Previous Post Next Post