കൂറ്റൻ മാർച്ച് സൃഷ്ടിച്ച് എൽഡിഎഫ് : രാജ്ഭവന് മുന്നിൽ ചെങ്കടൽ


തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി കൂറ്റൻ മാർച്ച് സൃഷ്ടിച്ച് എൽഡിഎഫ്. രാജ്ഭവൻ മാർച്ചിൽ ആയിരക്കണക്കിനാളുകളാണ് തലസ്ഥാനത്ത് അണിനിരന്നത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുവാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് മാർച്ച് ഉത്‌ഘാടനം ചെയ്ത ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ഇടതുപക്ഷം രാജ്ഭവനിലേക്ക് കൂറ്റൻ മാർച്ച് സംഘടിപ്പിച്ചത്.

സിപി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ എന്നീ നേതാക്കളും മുന്നണിയിൽ അണിനിരന്നിരുന്നു.
أحدث أقدم