തീർത്ഥാകർക്കായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കാന്റീന്‍ സൗകര്യം ഒരുക്കുന്നത് പരിഗണനയില്‍


കോട്ടയം: ശബരിമല തീര്‍ഥാടകര്‍ക്കായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും കേന്ദ്ര റെയില്‍വേ മന്ത്രാലയവും ഉറപ്പു നല്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ അറിയിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ശബരിമല പില്‍ഗ്രിംസെന്ററിന്റെ ഉദ്ഘാടന വേളയിലാണ് ഫുഡ് കോര്‍ട്ടിന്റെ അഭാവം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ശ്രദ്ധയില്‍പ്പടുത്തിയത്. 
അയ്യപ്പഭക്തര്‍ക്കായി മാത്രം ഫുഡ് കോര്‍ട്ടോ കാന്റിനോ തുടങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്രറെയില്‍വേ മന്ത്രാലയത്തിന്റെ അടിയന്തിരശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരികയായിരുന്നു. 

പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും കേന്ദ്രറെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണെന്ന് വി. മുരളീധരന്‍ അറിയച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് ലിജില്‍ ലാല്‍ പറഞ്ഞു. 

തീര്‍ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ തീര്‍ഥാടന കേന്ദ്രവും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ബിജെപി ജില്ലാ ഘടകം നന്ദി അറിയിച്ചു.

أحدث أقدم