കടയിൽ വിതരണം ചെയ്യുന്നത് തെരുവ് നായകൾ ഭക്ഷിച്ച ഇറച്ചി ദൃശ്യങ്ങൾ പുറത്ത് ഞെട്ടിത്തരിച്ച് നാട്ടുകാർ കട അടപ്പിച്ചു



തൃശൂർ : തെരുവ് നായകൾ കടിച്ച് വലിച്ച് ഇറച്ചി വിറ്റിരുന്ന കട അടപ്പിച്ചു. തൃശൂർ കോടാലിയിലാണ് സംഭവം. രാത്രിയിൽ എത്തുന്ന ഇറച്ചി കടക്കാർ കെട്ടി തൂക്കിയിട്ട ശേഷം സ്ഥലം വിടും. ശേഷം കൂട്ടമായി എത്തുന്ന തെരുവ് നായകൾ ഇറച്ചികൾ കടിച്ച് വലിക്കും.

ഇതേ ഇറച്ചിയാണ് രാവിലെ കടയുടമകൾ എത്തി ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പച്ചയത്ത് അധികൃതരും നാട്ടുകാരും ചേർന്ന് കട അടപ്പിച്ചു .  വിതരണനായി തൂക്കിയിട്ടിരുന്ന ബാക്കി  ഇറച്ചികൾ കുഴിയെടുത്ത് മൂടുകയും ചെയ്തു.
أحدث أقدم