ഇടുക്കി: വീട്ടുവളപ്പില്‍ നിന്നും മൂന്നു പെരുമ്പാമ്പുകളെ പിടികൂടി. ഉടുമ്പന്നൂര്‍ പേനാട് കളപ്പുരയില്‍ അജി ചെറിയാന്റെ പറമ്പിലെ കാടു വെട്ടിത്തെളിക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്. ഇടുക്കി ഉടുമ്പന്നൂരില്‍ ആണ് സംഭവം. തുടര്‍ന്ന്, നാട്ടുകാര്‍ പെരുമ്പാമ്പുകളെ പിടികൂടി ചാക്കിലാക്കിയ ശേഷം വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വനംവകുപ്പ് അധികൃരെത്തി പാമ്പുകളെ ഏറ്റുവാങ്ങി. പെരുമ്പാമ്പുകളെ വനത്തില്‍ കൊണ്ടു വിടാനാണ് അധികൃതരുടെ തീരുമാനം.
വീട്ടുവളപ്പില്‍ നിന്നും മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി
ജോവാൻ മധുമല
0
Tags
Top Stories