ചിന്നുവിന് പിന്നാലെ സന്ദേശും മടങ്ങി ; ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



കാസർകോഡ് :  ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി.കാസർകോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിന്നു പാപ്പുവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സന്ദേശ് ചിന്നുവിന്റെ മുറിയിലെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാവിലെ ജോലിക്ക് പോയിരുന്ന ആണ്‍സുഹൃത്ത് ഇടയ്ക്ക് ചിന്നുവിനെ വിളിച്ച്‌ നോക്കിയെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോണ്‍ എടുക്കാതെ വന്നപ്പോളാണ് ഇയാള്‍ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്, അപ്പോഴേക്കും ചിന്നു മരണപ്പെട്ടിരുന്നു.

ചിന്നുവിന്റെ ഈ വേർപാട് ആയിരിക്കാം സന്ദേശിന്റെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

أحدث أقدم