സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥിയെ സ്വകാര്യബസ് ഇടിച്ച് ദാരുണാന്ത്യം ,

വൈപ്പിൻ ചെറായിയിൽ സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു. പതിനേഴുകാരനായ അജിത്ത് ആണ് മരിച്ചത്. സൈക്കിളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ചെറായി രാമവർമ്മയൂണിയൻ ഹൈസ്കൂളിന് സമീപത്തുവെച്ച് അജിത് സഞ്ചരിച്ച സൈക്കിളിൽ കുട്ടൂസ് എന്ന ബസ് ഇടിക്കുകയായിരുന്നു. ചെറായിയിലുള്ള ട്യൂഷൻ സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അജിത്ത് പറവൂർ എസ്.എൻ.വി സ്കൂളിലെ വിദ്യാർത്ഥിയാണ്
Previous Post Next Post