തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. മുക്കത്ത് നിന്നും റബ്ബര്‍ പാല്‍ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേയ്ക്ക് പോയ ലോറിയാണ് ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.