അമിതവേഗതയിലെത്തിയ ലോറി ഇടിച്ചു തെറിപ്പിച്ചു; എറണാകുളത്ത് നടുറോഡില്‍ 5 പശുക്കള്‍ ചത്തനിലയിൽ

 കൊച്ചി: എറണാകുളം അമ്പലമേടില്‍ അമിത വേഗതയില്‍ എത്തിയ ലോറി ഇടിച്ച് 5 പശുക്കള്‍ ചത്തു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന രണ്ട് കിടാങ്ങളടക്കം അഞ്ച് പശുക്കളാണ് ചത്തത്. കുഴിക്കാട് ജങ്ങ്ഷനില്‍ പുലര്‍ച്ച നാലുമണിയോടെ ആയിരുന്നു സംഭവം.

പശുക്കളെ ഇടിച്ച ലോറി നിര്‍ത്താതെ പോയി. പിന്നാലെ വന്ന കാറിലെ യാത്രക്കാര്‍ ലോറിയുടെ നമ്പര്‍ സഹിതം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റോഡിന് നടുവില്‍ കിടന്ന ജഡങ്ങള്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് നീക്കിയത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ വന്ന കാറിലെ യാത്രക്കാരാണ് വിവരം അറിയിച്ചത്.

 വാഹനത്തെ കുറിച്ചും ഡ്രൈവറെ കുറിച്ചും അന്വേഷണം നടത്തുന്നതായും പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുത്തതായും പ്രതിയുടെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

أحدث أقدم