വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയിൽ


 
 പാലക്കാട് : വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കത്തിനശിച്ച നിലയില്‍. പാലക്കാട് ചന്ദ്രനഗറില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഭാരത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതിനഗര്‍ എന്ന സ്ഥലത്തു താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്.

അവരുടെ സഹോദരന്‍ രാജേഷിന്റെയും സുഹൃത്തുക്കളുടേയും വാഹനമാണ് കത്തിനശിച്ചത്. രാജേഷും സുഹൃത്തുക്കളും വാഹനം ഇവിടെ പാര്‍ക്ക് ചെയ്തശേഷം കഴിഞ്ഞദിവസം പഴനിക്ക് പോയിരുന്നു. വിസ തട്ടിപ്പ് അടക്കമുള്ള കേസില്‍ പ്രതിയാണ് രാജേഷ്.

വിസ തട്ടിപ്പ് വഴി പണം നഷ്ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم