നടുറോഡില്‍ ഓടുന്ന ബൈക്കിൽ മുഖാമുഖം ഇരുന്ന് കെട്ടിപ്പിടിച്ച് ചുംബനം നൽകി കമിതാക്കൾ ! വീഡിയോ വൈറലായതിനെ തുടർന്ന് അന്വേഷണം



 സോഷ്യല്‍ മീഡിയ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് നടുറോഡില്‍ ബൈക്ക് ഓടിച്ചുകൊണ്ട് കാമുകനും കാമുകിയും ചെയ്യുന്ന കാര്യങ്ങളാണ്.
ബൈക്ക് ഓടിക്കുന്നത് കാമുകനാണ്. അപ്പോള്‍ പിന്നില്‍ ഇരിക്കേണ്ടി പെണ്‍കുട്ടിയോ? കാമുകന്റെ മുമ്പിലായി മുഖാമുഖമാണ് ഇരിക്കുന്നത്. പെണ്‍കുട്ടിയാകാട്ടെ തന്റെ പ്രിയതമനെ കൈ കൊണ്ടു കാല് കൊണ്ടു സ്നേഹം കൊണ്ട് കെട്ടി വരിഞ്ഞിരിക്കുകയാണ്
ഇത് മാത്രമല്ല, ഇടയ്ക്ക് ഇരുവരും തമ്മില്‍ ചുംബിക്കുന്നുണ്ട്. അതും കാമുകന്‍ ബൈക്ക് ഓടിച്ചോണ്ടിരിക്കുമ്ബോഴാണ് അവര്‍ തമ്മില്‍ ചുംബിക്കുന്നത്. കുറെ നേരെ ഇരുവരും അങ്ങനെ യാത്ര ചെയ്യുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. കര്‍ണാടകയുടെ ഗുണ്ടെല്‍പേട്ടിലാണ് ഇങ്ങനെ സംഭവം നടന്നിരിക്കുന്നത്. വിജയിവാണി എന്ന് യുട്യൂബ് ചാനലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒന്നര ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. അതേസമയം ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കണെമെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായം രേഖപ്പെടുത്തിരിക്കുന്നത് വാഹന വകുപ്പ് അന്വോഷണം ആരംഭിച്ചു . ഇത് കന്നഡയിലെ അര്‍ജ്ജുന്‍ റെഡ്ഡിയാണെന്നും ചിലര്‍ കമന്റില്‍ കുറിച്ചുണ്ട്. എന്തായാലും നടപടി ഉറപ്പ്
أحدث أقدم