പക്ഷിപ്പനിആര്‍പ്പൂക്കരയില്‍ താറാവുകളെ ദയാവധം നടത്തി

ഗാന്ധിനഗര്‍( കോട്ടയം) : ആര്‍പ്പൂക്കരയില്‍ താറാവുകളെ ബാധിച്ച എച്ച്5 എന്‍1 പനിയെ തുടര്‍ന്ന് ഇവയെ കൂട്ടത്തോടെ ദയാവധം ചെയ്ത് തുടങ്ങി. ഇന്നലെ രാവിലെ 11നാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. ആര്‍പ്പൂക്കര പഞ്ചായത്തിലെ പിണഞ്ചിറക്കുഴിയില്‍ മുട്ടേല്‍ ഭാഗത്ത് താറാവ് കര്‍ഷകനായ വര്‍ക്കി കുര്യന്റെ രണ്ടായിരത്തോളം താറാവുകളെയാണ് ദയാവധം ചെയ്തത്. താറാവുകളെ ക്ലോറോഫോം നിറഞ്ഞ ചാക്കില്‍ നിറച്ച് കെട്ടിയിട്ട ശേഷം കൂട്ടത്തോടെ കത്തിക്കുകയായിരുന്നു.
പ്രദേശത്ത് പക്ഷിപ്പനിയുടെ ലക്ഷണം കാണിച്ചത് ഇദ്ദേഹത്തിന്റെ താറാവിന്‍ കൂട്ടത്തില്‍ നിന്നായിരുന്നു. തുടര്‍ന്ന് മൃഗസംരക്ഷണ വിഭാഗം രോഗം ബാധിച്ച താറാവിനെ തിരുവല്ലയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരീക്ഷണശാലയിലേയ്ക്ക് അയച്ചു. ചത്ത താറാവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ഭിലായിലുള്ള ദേശീയ ഇന്‍സ്റ്റിട്യൂട്ടിലേയ്ക്കും അയച്ചുകൊടുത്തു. ഇതെ തുടര്‍ന്നാണ് പക്ഷി വര്‍ഗ്ഗങ്ങള്‍ക്ക് ബാധിക്കുന്ന വൈറസ് രോഗമായ എച്ച്5 എന്‍1 ആണെന്ന് പരിശോധനാ ഫലത്തിലൂടെ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി പ്രേംകുമാര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പനി ബാധിച്ചവയെ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ആര്‍പ്പൂക്കരയിലും തലയാഴത്തുമായി അയ്യായിരത്തോളം താറാവുകള്‍ക്ക് രോഗം ബാധിച്ചതായി കരുതുന്നു. വീടുകളിലെ വളര്‍ത്ത് പക്ഷികളില്‍ രോഗം ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ഡോ. ഷാജി പ്രേംകുമാര്‍ പറഞ്ഞു. ഡോ.ബിന്ദു രാജ്, ഡോ. ഷാജി തോപ്പില്‍, ഡോ.അഖില്‍, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജു, സാജന്‍, ഡോ. ധന്യാ സുശീലന്‍ (അതിരമ്പുഴ), ഹെല്‍ത്ത് ഓഫീസര്‍ സി.എന്‍. വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗീതു, അശ്വതി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. താറാവുകളെ ദയാവധത്തിനിരയാക്കിയ ശേഷം പ്രദേശം ശുചിയാക്കുകയും ചെയ്തു. ആര്‍പ്പൂക്കരയില്‍ താറാവുകളെ ബാധിച്ച എച്ച്5 എന്‍1 പനിയെ തുടര്‍ന്ന് ഇവയെ കൂട്ടത്തോടെ ദയാവധം ചെയ്ത് തുടങ്ങി. ഇന്നലെ രാവിലെ 11നാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. ആര്‍പ്പൂക്കര പഞ്ചായത്തിലെ പിണഞ്ചിറക്കുഴിയില്‍ മുട്ടേല്‍ ഭാഗത്ത് താറാവ് കര്‍ഷകനായ വര്‍ക്കി കുര്യന്റെ രണ്ടായിരത്തോളം താറാവുകളെയാണ് ദയാവധം ചെയ്തത്. താറാവുകളെ ക്ലോറോഫോം നിറഞ്ഞ ചാക്കില്‍ നിറച്ച് കെട്ടിയിട്ട ശേഷം കൂട്ടത്തോടെ കത്തിക്കുകയായിരുന്നു.
പ്രദേശത്ത് പക്ഷിപ്പനിയുടെ ലക്ഷണം കാണിച്ചത് ഇദ്ദേഹത്തിന്റെ താറാവിന്‍ കൂട്ടത്തില്‍ നിന്നായിരുന്നു. തുടര്‍ന്ന് മൃഗസംരക്ഷണ വിഭാഗം രോഗം ബാധിച്ച താറാവിനെ തിരുവല്ലയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പരീക്ഷണശാലയിലേയ്ക്ക് അയച്ചു. ചത്ത താറാവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ഭിലായിലുള്ള ദേശീയ ഇന്‍സ്റ്റിട്യൂട്ടിലേയ്ക്കും അയച്ചുകൊടുത്തു. ഇതെ തുടര്‍ന്നാണ് പക്ഷി വര്‍ഗ്ഗങ്ങള്‍ക്ക് ബാധിക്കുന്ന വൈറസ് രോഗമായ എച്ച്5 എന്‍1 ആണെന്ന് പരിശോധനാ ഫലത്തിലൂടെ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി പ്രേംകുമാര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പനി ബാധിച്ചവയെ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ആര്‍പ്പൂക്കരയിലും തലയാഴത്തുമായി അയ്യായിരത്തോളം താറാവുകള്‍ക്ക് രോഗം ബാധിച്ചതായി കരുതുന്നു. വീടുകളിലെ വളര്‍ത്ത് പക്ഷികളില്‍ രോഗം ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നും ഡോ. ഷാജി പ്രേംകുമാര്‍ പറഞ്ഞു. 

ഡോ.ബിന്ദു രാജ്, ഡോ. ഷാജി തോപ്പില്‍, ഡോ.അഖില്‍, ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജു, സാജന്‍, ഡോ. ധന്യാ സുശീലന്‍ (അതിരമ്പുഴ), ഹെല്‍ത്ത് ഓഫീസര്‍ സി.എന്‍. വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗീതു, അശ്വതി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. താറാവുകളെ ദയാവധത്തിനിരയാക്കിയ ശേഷം പ്രദേശം ശുചിയാക്കുകയും ചെയ്തു.

أحدث أقدم