കോട്ടയം ജനറല്‍ ആശുപത്രിയുടെ മുന്‍വശം വച്ച് ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



കോട്ടയം: ജനറല്‍ ആശുപത്രിയുടെ മുന്‍വശം വച്ച് ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല എസ്ആര്‍വി ജങ്ഷന്‍ ഭാഗത്ത് ഇടശ്ശേരില്‍ വീട്ടില്‍ അരുണ്‍കുമാര്‍ മകന്‍ അനീഷ് (38) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടു കൂടി കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കൂട്ടിക്കല്‍ സ്വദേശിനിയായ സുജാതയെയും ഇവരുടെ സഹോദരി സാലിയെയും റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ ഇയാളുടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ബൈക്ക് നിര്‍ത്താതെ പോവുകയും ചെയ്തു. ഇടിയില്‍ സാരമായി പരിക്കേറ്റ സുജാത മരണമടയുകയും സഹോദരി സാലി ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്എച്ച്ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
أحدث أقدم