ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചു ഭർത്താവ് മരിച്ചു


ഹരിപ്പാട്: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചുഭർത്താവ് മരിച്ചു.കായംകുളം പുള്ളിക്കണക്കു കന്നിമേൽ ചന്ദ്രബാബു (52, വാവാച്ചി) ആണ് മരിച്ചത്. ഭാര്യ രജനി ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിൽ തമല്ലാക്കൽ ജംഗ്ഷൻ സമീപം വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തേക്ക് പോയ കാർ അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ചന്ദ്രബാബുവും ഭാര്യയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബാബുവിനെയും രജനിയെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രബാബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രജനിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ പുതുതായി പണികഴിപ്പിച്ച വീടിൻറെ വാസ്തുബലി ഡിസംബർ 25നാണ് . ഇതിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനായി പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
أحدث أقدم