വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവ ഡോക്ടർ ആലപ്പുഴയിൽ അറസ്റ്റിൽ


 ആലപ്പുഴ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ.

 എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ആലപ്പുഴ ആറാട്ടുപുഴ കളപ്പുരക്കൽ അശ്വതി നിവാസിൽ വിഷ്ണുവിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

 ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറയുമെന്ന് അറിയിച്ചപ്പോൾ വിഷ്ണു യുവതിയെ മർദ്ദിച്ചു. യുവതിയുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നും ഇയാൾ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
أحدث أقدم