പിപിഇ കിറ്റ് അഴിമതി: ലോകായുക്തയ്ക്ക് അന്വേഷണം തുടരാം, നോട്ടീസിന് എതിരായ ഹര്‍ജി തള്ളി


 കൊച്ചി: കോവിഡ് വ്യാപനത്തിനിടെ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്കു നോട്ടീസ് അയച്ച ലോകായുക്ത നടപടി ഹൈക്കോടതി ശരിവച്ചു. ലോകായുക്തയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോവാമെന്ന്, നോട്ടീസ് അയച്ചതിനെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

അഴിമതി ആരോപണ പരാതികള്‍ പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

 പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്. ദുരന്തങ്ങള്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയാക്കരുത് എന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

أحدث أقدم