വടക്കാഞ്ചേരി സ്വദേശി അനുരാജിനെയാണ് പിടികൂടിയത്.
രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി വിയ്യൂര്‍ പോലീസ് അറിയിച്ചു. പാനൂരില്‍ ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
എറണാകുളത്തു നിന്നും ജോലി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് വരികയായിരുന്ന മലപ്പുറം കാളികാവ് സ്വദേശി പ്രണവിനെയാണ് ബൈക്കിലെത്തിയ പ്രതികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നത്.
കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ കാറിന്റെ കാറ്റ് കുത്തിവിട്ടു. തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രണവ് വീട്ടുകാരെ കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു