തിരുവനന്തപുരത്തുനിന്ന് തിരൂരിലേക്കുള്ള യാത്രാമധ്യേ നോര്‍ക്ക റൂട്ട്സിന്‍റെ വൈസ് ചെയര്‍മാനും മുന്‍ നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണനു പരിക്കേറ്റു. ദേശീയപാത കൊരട്ടി പോലീസ് സ്റ്റേഷനു സമീപത്തുവച്ച് ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
തൊട്ടുമുന്നില്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം പൊടുന്നനെ വലത്തേ ട്രാക്കിലേക്കു മാറ്റുന്നതിനിടെ അപകടം ഒഴിവാക്കാന്‍, ശ്രീരാമകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒതുക്കാന്‍ ശ്രമിക്കുകയും മീഡിയനില്‍ തട്ടി നില്‍ക്കുകയുമായിരുന്നു. കാലിനു നിസാര പരിക്കേറ്റ ഇദ്ദേഹത്തെ കൊരട്ടിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു വൈദ്യസഹായം നല്‍കി.