കോട്ടയത്ത് പ്രവാസി മലയാളിയോട് 20000 രൂപയും,കുപ്പിയും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ, കൈക്കൂലിക്കാരുടെ നാടായി കേരളം മാറുന്നു ..


കോട്ടയം :മാഞ്ഞൂർ :പ്രവാസി മലയാളിയോട് 20000 റോപായും ,ഒരു കുപ്പി സ്ക്കോച്ചും കൈക്കൂലി വാങ്ങിയ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ വിജിലൻസ് പിടിയിലായി. അജിത് കുമാർ ഇ ടി എന്ന എൻജിനീയരെയാണ് വിജിലൻസ് തന്ത്രപൂർവം പിടികൂടിയത്.
പ്രവാസി മലയാളിയുടെ ഒരു പ്രോജെക്റ്റിനു സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് 20000 രൂപയും ,കുപ്പിയും ഇയാൾ ആവശ്യപ്പെട്ടത്.2020 മുതൽ 14 കോടി രൂപാ മുതൽ മുടക്കുള്ള ഈ പ്രോജക്ടിന്റെ അനുമതിക്കായി ഈ വിദേശ മലയാളി മാഞ്ഞൂർ പഞ്ചായത്ത് അധികൃതർ മുൻപാകെ കയറി ഇറങ്ങുകയായിരുന്നു.അവസാനം 23 ആം തീയതി ഈ അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെ നേരിൽ കാണുകയും ഇതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ലെന്നും പറഞ്ഞു 5000 രൂപ നൽകുകയുണ്ടായി.
അത് എ നോക്കിയ അജിത് കുമാർ ഇത് കൊണ്ടൊന്നും മതിയാവില്ല.ഇനിയും 20000 രൂപയും ഒരു കുപ്പി സ്ക്കോച്ചും തരണമെന്ന് ആവശ്യപ്പെട്ടു.ഇത് ഉടനെ തന്നെ പ്രവാസി മലയാളി വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിനെ അറിയിക്കുകയും,വിജിലൻസ് സംഘം നൽകിയ ഫിനോഫ്ത്തലിൽ പുരട്ടിയ നോട്ടുകൾ കൊടുത്തു വിടുകയും ,ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് അജിത് കുമാറിന് കൈമാറുന്നതിനിടെ പെട്ടെന്ന് അവിടെയെത്തിയ വിജിലൻസ് സംഘം അജിത് കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
أحدث أقدم