രാജസ്ഥാനിലും മധ്യപ്രദേശിലും വൻ വിമാന ദുരന്തം; തകർന്നു വീണത് വ്യേമ സേനയുടെ മൂന്ന് യുദ്ധ വിമാനങ്ങൾ




ന്യൂഡൽഹി: രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നു വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണു cheapo air. എസ്‌യു 30 സുഖോയ് വിമാനം, മിറാഷ് 2000 എന്നിവയാണ് മധ്യപ്രദേശിൽ അഭ്യാസ പ്രകടനത്തിനിടെ തകർന്നുവീണത്. ഗ്വാളിയോർ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രാജസ്ഥാനിലെ ഭരത്പൂരിലെ ഉച്ചൈൻ പ്രദേശത്തെ ഒരു തുറസ്സായ സ്ഥലത്താണ് വിമാനം തകർന്നുവീണത്. വിമാനം പൂർണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനം നടക്കുകയാണ്. ഭീൽവാഡയിൽ നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ട്. വിമാനത്തിന്റെ പൈലറ്റ് തെറിച്ചുവീണതായും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ. രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണെന്നും അപകടത്തിൽപ്പെട്ടവരുടെ വിശദാംശങ്ങൾക്കായി ഉടൻ പുറത്തുവിടുമെന്നും ഇന്ത്യൻ എയർഫോഴ്‌സ് അറിയിച്ചു. പ്രദേശവാസികൾ പുറത്തുവിട്ട വിമാനാപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലെ രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്ന വിവരം ലഭിച്ചിട്ടില്ല. അതേസമയം രാജസ്ഥാനിൽ തകർന്നത് യുദ്ധ വിമാനമാണോയെന്നും പൈലറ്റ് വിമാനത്തിനുള്ളിലുണ്ടോയെന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് രാജസ്ഥാൻ ഡി.എസ്.പി. വ്യക്തമാക്കി
أحدث أقدم