അയർക്കുന്നം മറ്റക്കരയിൽ ഡ്രൈഡേ യിൽ ബൈക്കിൽ കറങ്ങി നടന്ന് അനധികൃതമദ്യ വില്പന - 30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പാമ്പാടി എക്സൈസിൻ്റെ പിടിയിൽ

 മഹാത്മാഗാന്ധിജിയുടെ സമാധി ദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തിൽ  ബൈക്കിൽ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിവന്നിരുന്ന കോട്ടയം താലൂക്കിൽ അകലക്കുന്നം  വില്ലേജിൽ മറ്റക്കര കരയിൽ മുരിപ്പാറ വീട്ടിൽ മത്തായി മകൻ എം എം ജോസഫ് എന്നയാളെ 30കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം കടത്താൻഉപയോഗിച്ചിരുന്ന KL 05AE293 Honda Twister bike സഹിതം പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള  അറസ്റ്റ് ചെയ്തു.

റെയ്‌ഡിൽ എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ്  ഓഫീസർ പി ബി ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായMH ഷെഫീഖ്, അഖിൽ എസ് ശേഖർ, വനിത സിവിൽ എക്സൈസ് ഓഫീസർ സിനി ജോൺ, എക്സൈസ് ഡ്രൈവർ സോജി   തുടങ്ങിയവർ പങ്കെടുത്തു.
أحدث أقدم