മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ഒക്‌ടോബര്‍ 30-നെന്ന് കോണ്‍ഗ്രസ് ബോര്‍ഡ്.,പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ബോർഡിൽ പുഷ്പാര്‍ച്ചനയും നടത്തി.,സംഗതി വിവാദമായപ്പോൾ ബോർഡ് മുക്കി കോൺഗ്രസ്സ് പ്രവർത്തകർ !

പത്തനംതിട്ട: എല്ലാ വര്‍ഷവും ജനുവരി 30-നാണ് രാജ്യം മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. പതിവുപോലെ ഇത്തവണയും നാടെങ്ങും രക്തസാക്ഷിത്വ ദിനം ആചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍,യൂത്ത് കോണ്‍ഗ്രസിന്റെ റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റിയും രക്തസാക്ഷിത്വ ദിനാചരണം നടത്തി. പക്ഷേ, അവര്‍ക്ക് ഗാന്ധിജി വെടിയേറ്റ് മരിച്ച ദിവസം ഒന്നു മാറിപ്പോയി.

ജനുവരി 30 അല്ല, പകരം ഒക്‌ടോബര്‍ 30 ആണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം എന്നാണ് കോണ്‍ഗ്രസ് റാന്നി പഴവങ്ങാടി മണ്ഡലം കമ്മിറ്റി പഴവങ്ങാടിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ അച്ചടിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആല്‍ഫിന്റെ നേതൃത്വത്തിലാണ് ജനുവരി 30-ന് ഈ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത്. അവിടെത്തീര്‍ന്നില്ല കഥ, തെറ്റായ തീയതി രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡിനു മുന്നില്‍ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചനയും നടത്തി. സംഗതി വിവാദമായതോടെ, സോഷ്യല്‍ മീഡിയയിലടക്കം ഈ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതോടെ, തീയതി മായ്ച്ചു കളഞ്ഞ് ബോര്‍ഡ് വെക്കാന്‍ ശ്രമം നടന്നു. പിന്നീടാവട്ടെ, ആ ബോര്‍ഡ് തന്നെ അപ്രത്യക്ഷമായി.
أحدث أقدم