കോഴിക്കോട്: ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത് ഹൗസിൽ ഗോപാലന്റെ മകൻ കെ. അജിത് കുമാറിനെയാണ് (41) പിടികൂടിയത്. ബേപ്പൂർ ഇൻസ്പക്ടർ വി. സിജിത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജനുവരി 13ന് ആണ് കേസിനാസ്പദമായ സംഭവം. ഇയാൾക്കെതിരെ ഭാര്യ കുടുംബ കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് വീട്ടിൽ കയറി തന്നെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഭാര്യാ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
എസ്ഐ ശുഹൈബ്, സിവിൽ പൊലീസ് ഓഫീസർമാരായ നിതിൻരാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.