കള്ള് ചോദിച്ചിട്ടു കൊടുത്തില്ല,തെങ്ങു വെട്ടിക്കളഞ്ഞ് മരംവെട്ട് തൊഴിലാളി



തൃശൂർ :വെള്ളിക്കുളങ്ങര: ചെത്തിയിറക്കുന്ന കള്ള് മോഹിച്ച് കിട്ടാത്തതില്‍ ക്ഷുഭിതനായി തെങ്ങ് മുറിച്ച് വീഴ്ത്തി യുവാവ്. തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയിലുള്ള പൊത്തഞ്ചിറയില്‍ ഇന്നലെയാണ് അക്രമം നടന്നത്.
ചെത്തിക്കൊണ്ടിരിക്കെ തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചെത്ത് തൊഴിലാളിക്ക് പരിക്കേറ്റു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളിക്കുളങ്ങര സ്വദേശിയായ നാല്‍പത്തിമൂന്നുകാരന്‍ ജയന്റെ കാല്‍ ഒടിഞ്ഞു. കള്ള് ചോദിച്ചിട്ട് കൊടുക്കാത്തതിന് യന്ത്രവാള്‍ ഉപയോഗിച്ചായിരുന്നു തെങ്ങ് മുറിച്ചത്
തെങ്ങ് മുറിക്കുന്നത് കണ്ട് ജയന്‍ താഴേക്ക് ഊര്‍ന്നിറങ്ങി നിലത്ത് ചാടിയപ്പോഴേയ്ക്കും തെങ്ങും നിലംപൊത്തുകയായിരുന്നു. അക്രമത്തില്‍ മരം വെട്ടുതൊഴിലാളിയായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കൊമ്പില്‍ വീട്ടില്‍ ബിസ്മി എന്നയാളാണ് അക്രമം കാണിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
أحدث أقدم