മീനടത്ത് സ്വന്തം മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു


കോട്ടയം : മീനടത്ത് സ്വന്തം മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ
 മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പോലീസിൻ്റെ കസ്റ്റഡിയിൽ ആയത് മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ മൃഗീയമായി മർദ്ദിക്കാറുണ്ടായിരുന്നു നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നുകൊണ്ടിരുന്നു 
ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയച്ചു നൽകിയതോടെയാണ് ദൃശ്യങ്ങൾ പുറത്തായത് തുടർന്ന് പാമ്പാടി SHO സുവർണ്ണ കുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം പാമ്പാടി ബാറിൽ നിന്നും പ്രതിയെ ഇന്നലെ രാത്രി  പിടികൂടുകയായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കും 
أحدث أقدم