മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം : സംഭവത്തിൽ മനംനൊന്ത് തൊട്ടുപിന്നാലെ പിതാവ് തൂങ്ങിമരിച്ചു !!

ആയുർ സ്വദേശി അജയകുമാറാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാല് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. തുടർന്ന്, മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജയകുമാർ, സംഘത്തിന്റെ പ്രവർത്തിയെ ചോദ്യംചെയ്തു. ഇതോടെ സംഘം അജയകുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരുക്കേറ്റു.

പൊലീസിൽ കേസ് നൽകാനും പരാതിപ്പെടാനും ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് അജയകുമാർ പരാതിപ്പെട്ടില്ല. തുടർന്ന്, പിറ്റേന്ന് രാവിലെയാണ് അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.
أحدث أقدم