കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യക്കു ശ്രമിച്ചു

ആലപ്പുഴ: അരൂരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. കൈക്കൂലി വാങ്ങിയതിന് ഇവർക്കെതിരെ ഭരണസമിതി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ അപര്‍ണയെയാണ് ചേര്‍ത്തലയിലെ വീട്ടില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മട്ടാഞ്ചെരി സ്വദേശി നൗഷാദ് എന്നയാള്‍ അരൂരില്‍ നിര്‍മിച്ച വീടിന് പെര്‍മിറ്റ് നല്‍കാന്‍ അപര്‍ണ മുവായിരം രൂപ ചോദിച്ചതായി പഞ്ചായത്ത് ഭരണസമിതിക്ക് പരാതി ലഭിച്ചിരുന്നു.
തീരദേശ പരിപാലന നിയമപ്രകാരം പെര്‍മിറ്റ് നല്കാന്‍ തടസ്സമുണ്ടെന്ന് പറഞ്ഞ് കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. അപര്‍ണക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ ചേര്‍ന്ന ഭരണസമിതി പ്രമേയം പാസാക്കുകയും പഞ്ചായത്ത് ഡയറകടര്‍ക്ക് പ്രമേയം അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം.
أحدث أقدم