കടുത്തുരുത്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു


പ്രതീകാത്മക ചിത്രം 

 കോട്ടയം : കടുത്തുരുത്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു.

അപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിൻ്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്

കാലിതീറ്റയിൽ നിന്നും 
ഭക്ഷ്യ വിഷബാധയേറ്റ് 104 പശുക്കൾക്കാണ് ജില്ലയിൽ രോഗബാധ ഉണ്ടായത്. ഇവയെല്ലാം അപകടനില തരണം ചെയ്തെന്ന് മൃഗസംരക്ഷണ വകുപ്പ് ഇന്നലെ വൈകിട്ട് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഒരു പശു ചത്തിരിക്കുന്നത്.

ഇതോടെ ക്ഷിരകർഷകർ വീണ്ടും ആശങ്കയിലായി. 

കടുത്തുരുത്തി ക്ക് പുറമേ പാമ്പാടി ഈസ്റ്റ്, ചമ്പക്കര, കൊടുങ്ങൂർ തുടങ്ങി വിവിധയിടങ്ങളിലാണ് പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്.

ക്ഷീര സംഘങ്ങളിൽ നിന്നും വിതരണം ചെയ്ത കെം എസ് സുപ്രീം കാലിത്തീറ്റ നൽകിയതിന് പിന്നാലെയാണ് പശുക്കളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുത്തതെന്നാണ് ക്ഷീര കർഷകർ പറയുന്നത്.
Previous Post Next Post