പാമ്പാടി ഒൻപതാം മൈലിലെ മരണക്കുഴി ഗട്ടറിനെതിരെ ജനകീയ പ്രക്ഷോഭം


✍️ ജോവാൻ മധുമല 
പാമ്പാടി :പാമ്പാടി ഒൻപതാം മൈലിലെ മരണക്കുഴി ഗട്ടറിനെതിരെ ജനകീയ പ്രക്ഷോഭം കഴിഞ്ഞ 6 മാസത്തിലേറെയായി ഒൻപതാം മൈലിൽ ജനങ്ങൾക്ക് ജീവന് ഭീഷണിയായി ഹൈവേയിൽ ഗട്ടർ രൂപപ്പെട്ടിട്ട് അധികാരികൾ തിരിഞ്ഞ് നോക്കാതെ വന്നപ്പോൾ പാമ്പാടിക്കാരൻ ന്യൂസ് ഗട്ടറിൻ്റെ  ചിത്രം സഹിതം വാർത്ത നൽകി വാർത്ത പ്രസിദ്ധീകരിച്ചതിൻ്റെ പിറ്റേ ദിവസം ഹൈവേ അതോരിട്ടി ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു കൊണ്ട് നേർച്ച പോലെ 2ചാക്ക് ടാർ മിശ്രിതം ഗട്ടറിൽ ഇട്ട് തൂമ്പ കൊണ്ട് ഇടിച്ച് ഉറപ്പിച്ച ശേഷം പോയി വീണ്ടും ഈ ഉഡായിപ്പ് കുഴി മുടൽ പക്രിയ പാമ്പാടിക്കാരൻ ന്യൂസ് തത്സമയ വീഡിയോ ആയി ഫേസ് ബുക്കിൽ പോസ്റ്റു ചെയിതിരുന്നു തുടർന്ന് ഈ വിഷയം മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു  പക്ഷെ അധികാരികൾ നാളിതുവരെ ടാറിംഗ് നടത്താൻ മുന്നോട്ട് വരാത്ത സാഹജര്യത്തിേലാണ് ഇന്ന് നാട്ടുകാർ ചേർന്ന് പ്രതീകാത്മകമായി പ്രതിഷേധിച്ചത് ഇതിനോടകം 13 അപകടങ്ങൾ ഉണ്ടായി 13 ആമത്തെ അപകടം രണ്ട് ദിവസം മുമ്പാണ് ഉണ്ടായത്
വാർഡ് മെമ്പർ സെബാസ്റ്റ്യൻ ,ജീവകാരുണ്യ പ്രവർത്തകൻ നിസാർ പാമ്പാടി തുടങ്ങിയവരുടെ നേതൃത്തത്തിലാണ് പ്രതിഷേധിച്ചത്  ,13 അപകടങ്ങൾ സൂചിപ്പിക്കുന്ന വലിയ ഒരു ബാനർ ഈ സ്ഥലത്ത് ഇവർ സ്ഥാപിച്ചു അപകടത്തിൽ പെട്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസും നാട്ടുകാർ തയ്യാറാക്കി നിർത്തിയിട്ടുണ്ട് , നിരവധി മന്ത്രിമാരും ,അധികാരികരും ദിവസേന കടന്നു പോകുന്ന പ്രധാന റോഡിൻ്റെ ഈ അവസ്ഥ വളരെ പരിതാപകരമാണ് നാട്ടുകാരുടെ നേതൃത്തത്തിൽ കുഴികളിൽ താൽക്കാലികമായി കോൺക്രീറ്റ് ഉപയോഗിച്ച് ഗട്ടർ മൂടിയിട്ടുണ്ട്
Previous Post Next Post