കൊച്ചി : കൈക്കൂലി കേസില്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ പ്രതികള്‍ക്കു വേണ്ടി ഹാജരായ കേസില്‍ ഹൈക്കോടതിയുടെ അസാധാരണ നടപടി.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഉത്തരവ് കോടതി തിരിച്ചുവിളിച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെയാണ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചത്.
2022 ഏപ്രില്‍ 29-നാണ് കേസില്‍ പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെയാണ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചത്.
കേസ് കോടതി പുനര്‍വിചാരണ നടത്തും.