കണ്ണൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് നേരെ ആക്രമണം; ഗുരുതര പരിക്ക്



 
 കണ്ണൂര്‍ : കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയില്‍ വെച്ചാണ് ആക്രമണം നടന്നത്. 

ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു . 

ഇന്നലെ രാത്രി പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്രപരിസര കോണ്‍ഗ്രസ് -ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടായിരുന്നു.
Previous Post Next Post