നായ, ക്ഷുദ്ര ജീവി ശല്യപരിഹാര നടപടികളുമായി പാമ്പാടി ഗ്രാമ പഞ്ചായത്ത്



 പാമ്പാടി :നായ പിടുത്തത്തിനും, പാമ്പ് പിടുത്തതിനും തയ്യാറാകുന്നവർക്ക്‌ ശാസ്ത്രീയ പരിശീലനം നൽകുന്നതിനുള്ള ക്രമീകരണവും ചെലവും ഏറ്റെടുക്കുവാൻ പദ്ധതിയുമായി പാമ്പാടി ഗ്രാമ പഞ്ചായത്ത്.താല്പര്യമുള്ളവർ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകണം

.പഞ്ചായത്ത് പരിധിയിൽ കർഷകരുടെ വിളകൾ വ്യാപകമായി പന്നികൾ നശിപ്പിക്കുന്ന സാഹചര്യത്തിൽ അവയെ വെടിവെക്കുവാൻ തോക്ക് ലൈസലൻസ് ഉള്ളവരും ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകണം. നടപടി ക്രമങ്ങൾ പാലിച്ച് അവരുടെ അപേക്ഷകൾ ഗ്രാമ പഞ്ചായത്തിന്റെ ശുപാർശയോടെ അധികാരികൾക്ക് കൈമാറും.തെരുവ് നായകൾ വ്യാപകമായതിനു കാരണം ഭക്ഷണാ വശ്ശിഷ്ടങ്ങൾ സുലഭമായതിനാലാണെന്നതിനാൽ യഥാവിധം അവ സംസ്കരിക്കുന്നുണ്ടോ എന്ന് ഹോട്ടൽ, ബാർ, കേറ്ററിംഗ് സ്ഥാപനങ്ങൾ,ഓഡിറ്ററിയങ്ങൾ,തട്ട്/ബജ്ജി കടകൾ, കോൾഡ് സ്റ്റോറേജുകൾ, ഹോസ്റ്റലുകൾ, കള്ള് ഷാപ്പുകൾ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം വ്യാപക പരിശോധന നടത്തും.പഞ്ചായത്തിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് വളർത്ത് നായകളുടെ കണക്കെടുപ്പും നിയമവിധേനയാണോ വളർത്തുന്നതെന്നും പരിശോധിക്കും. തെരുവ് നായകളെ പിടിച്ച് വാക്‌സിനേഷൻ നൽകുന്നതിന് മൃഗ സംരക്ഷണ വകുപ്പിന് നിർദേശം നൽകും. മാടപള്ളിയിൽ തയ്യാറായി വരുന്ന എ. ബി. സി സെന്ററിൽ അംഗത്വം എടുക്കുവാൻ 4 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് അറിയിച്ചു.മാടപള്ളി സെന്റർ പൂർത്തി ആയാൽ ഉടൻ പാമ്പാടിക്കാരായ പരിശീലനം ലഭിച്ചവരെ കിട്ടുന്നത് വരെ ഇതിനോടകം പരിശീലനം ലഭിച്ച പത്തനംതിട്ടയിൽ നിന്നുമു ള്ള ഇരുപതംഗ സംഘത്തിന്റെ സേവനം നായ പിടിത്തതിന് തേടും.
Previous Post Next Post