✍️ ജോവാൻ മധുമല
കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്ത്
ഓർവയലിൽ പ്രവർത്തിക്കുന്ന ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാൽ നൽകുന്ന പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകളിലെ കർഷകർ 24/1/2023-ൽ സംഘത്തിൽ നിന്നും വാങ്ങിയ കെ.എസ്സ് സുപ്രിം എന്ന പേരിലുള്ള കാലിത്തീറ്റ കഴിച്ച പശുക്കൾക്ക് ഒഴിച്ചിലും, ക്ഷീണവും അനുഭവപ്പെടുകയും പാൽ ഗണ്യമായി കുറയുകയും ചെയ്തു. കാലിത്തീറ്റയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണന്ന് കർഷകർ പറഞ്ഞു
. കർഷകർക്ക് അനുഭവപ്പെട്ടിട്ടുള്ള ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നും കെ.എസ്സ് കാലിത്തീറ്റ കമ്പനി കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും പഞ്ചായത്തിൽ കൂടിയ അടിയന്തിര കമ്മറ്റിയിൽ പ്രമേയം പാസാക്കി. ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും ഡിപ്പാർട്ടുമെൻ്റിനും പരാതി നൽകി. പാമ്പാടിയിൽ 21 കർഷകർക്കാണ് ഈ ദുരവസ്ഥ ഉണ്ടായിട്ടുള്ളത്. സംഘത്തിൽ വച്ച് കൂടിയ കർഷകരുടെ യോഗത്തിൽ പ്രസിഡൻ്റ് ഡാലി റോയി, സാബു എം ഏബ്രഹാം , ശശികല PS, അനീഷ് പി.വി, K K തങ്കപ്പൻ, മേരിക്കുട്ടി മർക്കോസ്, വെറ്റിനറി ഡോക്ടർ കുക്കു അച്ചാമ്മ ,ഡയറി ഓഫീസർ കണ്ണൻ, സംഘം പ്രസിഡൻ്റ് സജികുമാർ തുടങ്ങിയവർ സംസാരിച്ചു.