വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ പിടിച്ചെടുത്തത് 16.5 ലിറ്റര്‍ വിദേശ മദ്യം, സ്ഥിരമായി കച്ചവടം നടത്തുന്ന രതീഷാണ് പിടിയിലായത്



ഇടുക്കി: വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.
ഉപ്പുതറ മാട്ടുതാവളം സ്വദേശി രതീഷാണ് എക്‌സൈസിന്റെ പിടിയിലായത്.
16.5 ലിറ്റര്‍ വിദേശ മദ്യവുമായാണ് ബ്രാഞ്ച് സെക്രട്ട്രറി അറസ്റ്റിലായത്.
ഇയാള്‍ സ്ഥിരമായി പ്രദേശത്ത് അനധികൃതമായി വിദേശ മദ്യവില്‍പ്പന നടത്തി വന്നിരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ എക്‌സൈസിന്റെ വലയിലായത്.
أحدث أقدم