ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും


കണ്ണൂർ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ.

ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദി(49)നെയാണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.

പരീക്ഷാകാലത്ത് സംശയം ചോദിക്കാനെത്തിയ വിദ്യാര്‍ഥിയെ റഷീദ് മദ്രസയിലെ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

2020 ഓഗസ്റ്റ് 25 നായിരുന്നു സംഭവം.
പീഡനത്തിന് ഇരയായ കുട്ടി രക്ഷിതാക്കളോട് ആണ് ആദ്യം വിവരം വെളിപ്പെടുത്തിയത്. 
തുടര്‍ന്ന് ശശിമാതാപിതാക്കള്‍ പാവറട്ടി പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
أحدث أقدم