ലോക്സഭാ തെരഞ്ഞെടുപ്പിൽ B J P അഞ്ച് സീറ്റുകൾ നേടും


കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടുമെന്നും ജാവദേക്കർ കൊച്ചിയിൽ പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കർ കുറ്റപ്പെടുത്തി. സി.പി.എമ്മിനെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച ജാവദേക്കർ, സി.പി.എമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നും വിമർശിച്ചു.
Previous Post Next Post