മെഡിക്കൽ പിജി വിദ്യാർത്ഥിനി വിഷം കുത്തിവച്ച് ആത്മഹത്യക്ക് ശ്രമിച്ചു,.സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യാശ്രമം.

മെഡിക്കൽ പിജി വിദ്യാർഥിനി വിഷം കുത്തിവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ വിദ്യാർഥിയുടെ മാനസികപീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യാശ്രമം. അനസ്തീഷ്യ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥി സൈഫിനെ പൊലീസ് കേസിൽ അറസ്റ്റ് ചെയ്തു.
വാറങ്കലിലെ കെഎംസി മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിലെ ഒന്നാം വർഷ മെഡിക്കൽ പിജി വിദ്യാർഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയായ ഡോ. സൈഫിന്‍റെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനമാണ് പെൺകുട്ടി നേരിട്ടിരുന്നതെന്നാണ് കുടുംബം പറയുന്നത്. ഡ്യൂട്ടി സമയത്ത് ശുചിമുറി ഉപയോഗിക്കാൻ പോലും പെൺകുട്ടിയെ സീനിയറായ ഡോ. സൈഫ് അനുവദിച്ചിരുന്നില്ലെന്നും, ഇവരെക്കുറിച്ച് മോശം പരാമ‍ർശങ്ങൾ തുടർച്ചയായി കോളേജ് ഗ്രൂപ്പിലടക്കം പല മെസ്സേജിംഗ് പ്ലാറ്റ്‍ഫോമുകളിലും പോസ്റ്റ് ചെയ്തിരുന്നെന്നും കുടുംബം ആരോപിക്കുന്നു.

ഒരു ദിവസം നേരത്തേ ഇറങ്ങുന്നതിന് പെൺകുട്ടി അനുമതി ചോദിച്ചെങ്കിലും ഡോ. സൈഫ് വിസമ്മതിച്ചു. ഇതോടെയാണ് പെൺകുട്ടി ജോലി ചെയ്തിരുന്ന എംജിഎം ആശുപത്രിയിൽ സ്വയം വിഷം കുത്തിവച്ച് ആത്മഹത്യാശ്രമം നടത്തിയത്. പെൺകുട്ടിയെ പരിശോധനാമുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഉടൻ ചികിത്സ നൽകി. പക്ഷേ, ഇപ്പോഴും പെൺകുട്ടിയുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടർന്ന് ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Previous Post Next Post