കോട്ടയത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ്മാർച്ചിൽ ഡിസിസി പ്രസിഡന്ററ് നാട്ടകം സുരേഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.



കോട്ടയം : സംസ്ഥാന ബജറ്റിലെ ജന​ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടന്നു.
ചൊവ്വാഴ്ച രാവിലെ ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് കോട്ടയം കളക്ടറേറ്റിന്മുന്നിൽ പോലീസ് തടഞ്ഞു. ഇത് പ്രവർത്തകരെ പ്രകോപിതരാക്കുകയും, മാർച്ച് സംഘർഷത്തിലുമെത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഡിസിസി പ്രസിഡന്ററ് നാട്ടകം സുരേഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
സംസ്ഥാന സർക്കാരിൻറെ ബജറ്റ് നയങ്ങൾക്കെതിരായ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് ഭരണ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിസിസിപ്രസിഡണ്ട് നാട്ടകം സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post