ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി; പ്രചരിക്കുന്ന വാർത്തകൾ അവാസ്ഥവമെന്ന് കെഎസ്‌യു നേതാവ്



കോട്ടയം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെക്കുറിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെഎസ്‌യു പുതുപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ആകാശ് സ്റ്റീഫൻ.

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിച്ചു വരുന്നത് ഇല്ലാവചനങ്ങളാണെന്നും കെഎസ്‌യു നേതാവ് പ്രസ്താവനയിൽ പറയുന്നു.

തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ സമ്പൂർണ വിശ്രമത്തിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും മാനസികമായി തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും ആകാശ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.


Previous Post Next Post