
പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യൂട്യൂബർ അറസ്റ്റിൽ. കുബളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (അമ്പിളി 24)യാണ് അറസ്റ്റിലായത്. വടക്കാഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2021ലും പ്രതി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഢിപ്പിച്ച സംഭവത്തിൽ കേസ് ഉണ്ടായിരുന്നു.