കുടുംബവഴക്കിനെ തുടർന്ന് സഹോദരിയുടെ മകളെ കടയ്ക്കുള്ളിൽ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ.


തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് സഹോദരിയുടെ മകളെ കടയ്ക്കുള്ളിൽ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. നാവായിക്കുളം വെള്ളൂർ കോണം മുസ്ലിം പള്ളിക്ക് സമീപത്തെ കടയിലാണ് 37കാരിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

സഹോദരനും സഹോദരിയും തമ്മിലുള്ള കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തമ്പി എന്ന് വിളിക്കുന്ന ഇസ്മായിൽ (60) ആണ് സഹോദരിയുടെ മകളെ പെട്രോൾ ഒഴിച്ച് തീ ഇട്ടു കൊല്ലാൻ ശ്രമിച്ചത്.
أحدث أقدم