കോട്ടയത്ത് വീട്ടമ്മയുടെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം


കോട്ടയം: മരങ്ങാട്ടുപള്ളിയിൽ ടാങ്കർ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

മരങ്ങാട്ടുപള്ളി പാലാ റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ എതിർ ദിശയിൽ നിന്നും എത്തിയ ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ടാങ്കർ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തലക്ഷണം മരിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ബൈക്ക് ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരങ്ങാട്ടുപള്ളി പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
Previous Post Next Post