എറണാകുളത്ത് പടക്കനിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി, നിരവധി പേർക്ക് പരിക്ക്.വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.


കൊച്ചി: എറണാകുളത്ത് വരാപ്പുഴയിൽ പടക്കനിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറിയെത്തുടർന്ന് നിരവധി പേർക്ക് പരിക്ക്.
  വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. രണ്ടു കുട്ടികളും സ്ത്രീകളും ഉൾപ്പടെ ആറ് മുതൽ പന്ത്രണ്ട് പേർക്ക് വരെ ഗുരുതര പരിക്കേറ്റെന്നും ഒരാൾ മരിച്ചതായും ആദ്യ റിപ്പോർട്ടുകൾ. തമിഴ്നാട് സ്വദേശികൾ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്.
     രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടയതായി പ്രദേശവാസികൾ പറഞ്ഞു. പടക്കനിർമ്മാണ ശാലയുടെ ഉടമയുൾപ്പടെ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. വൻ പടക്ക ശേഖരമുള്ള  വലിയ ഒരു പടക്കനിർമ്മാണശാല ഇവിടെ പ്രവർത്തിരുന്ന വിവരം നാട്ടുകാർക്കും അറിവില്ലായിരുന്നത്രേ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
〰️〰️〰️〰️〰️〰️〰️〰️
_കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കുമായി  *പ്രാദേശിക വാർത്തകൾ* ഗ്രൂപ്പിൽ അംഗമാകുക._   
*വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്*
https://chat.whatsapp.com/J3xc341bLGpIOdpJbnPZI0
*ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക്*
https://t.me/pradesikavarthakal
*ഫേസ് ബുക്ക് പേജ് ലിങ്ക്*
https://www.facebook.com/പ്രാദേശിക-വാർത്തകൾ-104093892163469/
Previous Post Next Post