തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങി ഓടി; ഒഴിവായത് വൻ അപകടം



 തൃശൂർ: ചാവക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒരുമനയൂർ കരുവാരക്കുണ്ടിലാണ് സംഭവം. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. 

കാറിന്റെ മുൻവശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് യാത്രക്കാർ ഇറങ്ങിയോടിയത്. ഇതിന് പിന്നാലെ കാറിന്റെ മുൻവശം കത്തിയമർന്നു.

 നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ച് തീ കെടുത്തി.
أحدث أقدم