മദ്യപിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ്സിലെ ഡ്രൈവർ അറസ്റ്റിൽ


കോട്ടയം : മദ്യപിച്ച്  യാത്രക്കാരുടെ ജീവനും പണയം വെച്ച് കോട്ടയം പാലാ റൂട്ടിൽ
സർവീസ് നടത്തിയ സെന്റ് ജോസഫ് ബസ്സിന്റെ ഡ്രൈവറെ ട്രാഫിക് പോലീസ് കയ്യോടെ പിടികൂടി.
ബസ് ഡ്രൈവറായ കിടങ്ങൂർ ശ്രീജാ ഭവനിൽ ശ്രീകാന്ത്‌ ജി നായരെയാണ് ട്രാഫിക് എസ്എച്ച്ഒ ഹരിഹരകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ശാസ്ത്രീ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് ബസ് ഡ്രൈവർ പിടിയിലായത്. നഗരത്തിൽ സർവ്വീസ് നടത്തുന്ന പല ബസ്സുകളിലെയും ഡ്രൈവർമാർ മദ്യപിച്ചാണ് ബസ് ഓടിക്കുന്നതെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
നിയമം ലംഘിച്ച്
വാഹനമോടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും ട്രാഫിക്ക് എസ്എച്ച്ഒ ഹരിഹരകുമാർ പറഞ്ഞു
أحدث أقدم